05:27pm 29 October 2026
NEWS
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ബോർഡ് 50 ലക്ഷം രൂപ അനുവദിച്ചതായി കൊടികുന്നിൽ സുരേഷ് എം പി
29/10/2026  09:22 AM IST
nila
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ബോർഡ് 50 ലക്ഷം രൂപ അനുവദിച്ചതായി കൊടികുന്നിൽ സുരേഷ്  എം പി

ചെങ്ങന്നൂർ: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഭക്തർക്കുള്ള ഒരുക്കങ്ങൾക്കായി റെയിൽവേ ബോർഡ് 50 ലക്ഷം രൂപ അനുവദിച്ചതായി കൊടികുന്നിൽ സുരേഷ് 
 എം പി വാർത്താ സമ്മേളനത്തിലറിയിച്ചു.
 മുൻകാലങ്ങളിൽ ഡിവിഷണൽ ഫണ്ട് ഉപയോഗിച്ച് നടത്തിയിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പകരം ചരിത്രത്തിലാദ്യമായാണ് റെയിൽവേ ബോർഡ് നേരിട്ട് തുക അനുവദിക്കുന്നത്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണം പൂർത്തിയാകാൻ വൈകുന്ന സാഹചര്യത്തിലാണ് താൽക്കാലിക സൗകര്യങ്ങൾക്കായി തുക വകയിരുത്തിയത്. 
ശബരിമലയുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തീർത്ഥാടകരെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. കൊടിക്കുന്നിൽ സുരേഷ്  എംപിയുടെ ഇടപെടലിനെ തുടർന്ന് റെയിൽവേ ബോർഡ് ചെയർമാനും, ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് 50 ലക്ഷം രൂപയുടെ പ്രത്യേക ഫണ്ട് സ്റ്റേഷന് ലഭ്യമായതെന്ന് അദ്ദേഹം പറഞ്ഞു. 
​തുക അനുവദിച്ചതോടെ സ്റ്റേഷൻ മുൻവശത്തെ സർക്കുലേറ്റിംഗ് ഏരിയ റീടാറിങ് ചെയ്യുന്ന പ്രവർത്തനങ്ങളും, സ്റ്റേഷൻ കെട്ടിടവും പിൽഗ്രിം ഷെൽട്ടറും പെയിൻ്റടിച്ച് നവീകരിക്കുന്ന ജോലികളും ആരംഭിച്ചു കഴിഞ്ഞു. പ്ലാറ്റ്‌ഫോമുകളിലെ ചോർച്ച ഒഴിവാക്കാനുള്ള അടിയന്തര അറ്റകുറ്റപ്പണികളും സ്റ്റാളുകൾ സ്ഥാപിക്കാനുള്ള സൗകര്യമൊരുക്കലും പുരോഗമിക്കുകയാണ്. 
സ്പെഷ്യൽ ട്രെയിനുകൾക്ക് പുറമെ, മലബാർ, രാജ്യറാണി, അമൃത, മാവേലി തുടങ്ങിയ പ്രധാന ട്രെയിനുകളിലെ പരമ്പരാഗത ഐസിഎഫ് (ICF) കോച്ചുകൾക്ക് പകരം സുരക്ഷിതവും ആധുനികവുമായ എൽഎച്ച്ബി (LHB) കോച്ചുകൾ അനുവദിക്കാമെന്ന് റെയിൽവേ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
​അതേസമയം, നവംബർ അഞ്ചിന് ദേവസ്വം മന്ത്രി കെ. മുരളീധരൻ ചെങ്ങന്നൂരിലെത്തുന്നതോടെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലും പരിസരങ്ങളിലും അയ്യപ്പഭക്തർക്കായി ഏർപ്പെടുത്തേണ്ട സൗകര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img